ഡൽഹിയിൽ കലാപകാരികൾ ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചു കേട്ടാൽ ഞെട്ടും: വെളിപ്പെടുത്തലുമായി പോലീസും ഡോക്ടർമാരും

ഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുകയും ഒടുവിൽ കലാപത്തിൽ വരെ എത്തി ചേർന്ന സംഭവത്തിൽ ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസും ഡോക്ടർമാരും. നടൻ തോക്കുകളും, വാളുകളും കത്തികളും, ബ്ലേഡുകളും തുടങ്ങിയ വിധത്തിലുള്ള ഒട്ടുമിക്ക ആയുധങ്ങളും ഉപയോഗിച്ചിട്ടുള്ളതായി പോലീസും ഡോക്ടർമാരും വ്യക്തമാക്കി.

ആക്രമണത്തിൽ പരിക്കേറ്റവരുടെ മുറിവുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്കേറ്റവരെ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ഹോസ്പിറ്റലിലും ജഗ് പർവേഷ് ചന്ദ്ര ഹോസ്പിറ്റലിലുമായാണ് പ്രവേശിപ്പിച്ചത്. ഇവിടെയുള്ള ഡോക്ടർമാരാണ് ഇത് പരിക്കുകൾ സംഭവിക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയത്.

തോക്കുകൾ എവിടെനിന്നെത്തി എന്നതിനെ കുറിച്ചു അന്വേഷണം നടന്നു വരികയാണ്. ഡൽഹിയിൽ തോക്ക് നിർമ്മിക്കുന്ന സ്ഥലങ്ങൾ ഇല്ലെന്നും പുറത്തു നിന്നും ആക്രമണത്തിനായി വന്നവർ കൊണ്ടുവന്നതോ അല്ലെങ്കിൽ കരുതി കൂട്ടി ആക്രമണത്തിനായി കൈവശം വെച്ചതോ ആകാമെന്നാണ് കരുതുന്നത്. ഡൽഹിയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമായി വരികയാണ്.