ഡൽഹി കലാപത്തിന്റെ സൂത്രധാരനായ ആം ആദ്മി മുനിസിപ്പൽ കൗൺസിലറുടെ വീട്ടിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി

ഡൽഹി: ആം ആദ്മി പാർട്ടിയുടെ ഡൽഹി മുനിസിപ്പൽ കൗൺസിലറായ താഹിർ ഹുസൈന്റെ വീട്ടിൽ നിന്നും പെട്രോൾ ബോംബുകളും കവറിൽ നിറച്ച ആസിഡുകളും കണ്ടെത്തി. ഡൽഹിയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാരനിൽ ഒരാളാണ് താഹിർ ഹുസൈൻ. കലാപകാരികളെ ഇയാൾ വീട്ടിൽ പാർപ്പിക്കുകയും, വീടിനു മുകളിൽ നിന്നും കല്ലുകളും മറ്റും എറിയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഡൽഹിയിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അങ്കിത് ശർമ്മയുടെ കൊലപതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നുള്ള തെളിവുകളും പുറത്തു വരുന്നുണ്ട്. അങ്കിത് ശർമ്മയെയും മറ്റ് രണ്ടുപേരെയും താഹിറിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോകുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.