മേയർ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി ബിജെപി

മംഗലാപുരത്ത് 46 ആം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദിവാകര വിജയിച്ചു. മംഗലാപുരം സിറ്റി കോർപറേഷന്റെ കൌൺസിൽ ഹാളിൽ വെച്ചായിരുന്നു നഗരവികസന വകുപ്പ് മേയർ തിരഞ്ഞെടുപ്പ് നടന്നത്. 46 വോട്ടുകൾ നേടി ദിവകര ജയിച്ചപ്പോൾ കോൺഗ്രേഡിന്റെ കേശവയ്ക്ക് കിട്ടിയത് 15 വോട്ടുകളാണ്.

കുലായ് വാർഡ് 9 ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജനകി വേദാവതി ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2019 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 60 ൽ 44 വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എന്നാൽ കോൺഗ്രസിന് 14 സീറ്റും എസ് ഡി പി ഐയ്ക്ക് രണ്ടു സീറ്റും മാത്രമാണ് നേടാനായത്.