പുൽവാമ ഭീകരാക്രമണത്തിലെ പ്രധാനസഹായിയെ എൻ. ഐ.എ പിടികൂടി

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ ചാവേറായ ആദിൽ അഹമ്മദിന് കൃത്യം നടത്താൻ സഹായമെത്തിച്ചു കൊടുത്തയാളെ എൻ ഐ എ അറസ്റ്റ്‌ ചെയ്തു. ഷക്കീർ ബഷീർ മാഗ്രെയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ജമ്മുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കലാണ് ഷക്കിറിന്റെ ജോലി.

2019 ഫെബ്രുവരി 14 നു ഇന്ത്യൻ സൈന്യത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് നാല്പതോളം സി ആർ പി എഫ് ജവാൻമാർക്ക് ജീവൻ നഷ്ടമായിരുന്നു. കൃത്യം നടത്തുന്നതിനായി ചാവേറായി പോയിരുന്നത് ആദിൽ അഹമ്മദ് ആയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.