ജിഹാദികൾ ആഴ്ചകൾക്ക് മുൻപേ ആയുധ ശേഖരവുമായി കലാപത്തിന് തയ്യാറെടുത്തു?

ഡൽഹി: രാജ്യ തലസ്ഥാനത്തു നടന്ന കലാപത്തിനായി ജിഹാദികൾ ആഴ്ചകൾക്ക് മുന്നേ തയ്യാറെടുത്തിരുന്നതായി തെളിയിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇതിന്റെ ഭാഗമായി വൻ ആയുധ ശേഖരവും മാരകവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. പല സ്ഥാനങ്ങളിലായി കുപ്പികൾ, മണ്ണെണ്ണ, പെട്രോൾ, ഇരുമ്പ് ദണ്ഡ്, തുടങ്ങിയ നിരവധി സാധനങ്ങൾ കണ്ടെടുത്തു. കൂടാതെ 350 ഓളം വരുന്ന വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അക്രമികൾ കലാപത്തിനായി തോക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായും തെളിവുകൾ പറയുന്നു. കൂടാതെ ചാക്കുകളിൽ നിറച്ച കരിങ്കൽ കൂട്ടങ്ങൾ, കവറിൽ നിറച്ച പെട്രോൾ തുടങ്ങിയ സാമഗ്രികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി.