കലാപം നടത്തിയവരിൽ നിന്നും പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഈടാക്കാനുള്ള തീരുമാനവുമായി ഡൽഹി പോലീസ്. ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തിയ ജിഹാദികളുടെ കൈയിൽ നിന്നു തന്നെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കാനുള്ള തീരുമാനം യോഗി സർക്കാർ എടുത്തിരുന്നു. ഡൽഹിയിലും ഇപ്പോൾ യോഗി ആദിത്യനാഥിനെ മാതൃകയാക്കുകയാണ് ഇക്കാര്യത്തിൽ.
നാല് ദിവസത്തോളം നീണ്ടുനിന്ന ഡൽഹിയിലെ കലാപത്തിൽ നൂറ് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കരുതുന്നു. പൊതുമുതൽ നശിപ്പിചതിനും സ്വകാര്യ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം നശിപ്പിച്ചതിനും കലാപകാരികളിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കും. അല്ലാത്ത പക്ഷം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും നഷ്ടപരിഹാര തുക ഈടാക്കാനാണ് തീരുമാനം.
ഡൽഹി കലാപത്തിൽ 42 ഓളം ആളുകൾ മരിക്കുകയും, നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1000 ത്തോളം ആളുകളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ 630 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.