പ്രധാനമന്ത്രി നരേന്ദ്രമോദിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുകൊണ്ട് പോസ്റ്റിട്ട് വർഗീയ കലാപത്തിന് ശ്രമിച്ച അദ്ധ്യാപകനെ അറസ്റ്റ്‌ ചെയ്തു. ആസാമിലെ ഗുരുചരൺ കോളേജിലെ അദ്ധ്യാപകനായ സൗരാദീപ് സെൻഗുപ്തയെയാണ് അറസ്റ്റ്‌ ചെയ്തത്. ഡൽഹിയിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിളായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഡൽഹിയിൽ 2002 ലെ ഗോദ്ര സംഭവം ആവർത്തിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്തത്.

അദ്ദേഹം പഠിപ്പിക്കുന്ന കോളേജിലെ വിദ്യാർത്ഥികൾ തന്നെ പോലീസിൽ സംഭവം ചൂണ്ടിക്കാട്ടി പരാതി നൽകുകയും തുടർന്ന് പോലീസ് നടപടിയെടുക്കുകയുമായിരുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുക, ഹൈന്ദവ സമൂഹത്തിനു നേരെ അസഭ്യ വാക്കുകൾ പ്രയോഗിക്കുക, തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ കൊടുത്തിരുന്നു. തുടർന്നു ഐ പി സി സെക്ഷൻ 295 (എ) 153 (എ) 507 കൂടാതെ ഐ ടി ആക്ട് സെക്ഷൻ 66 എന്നിവകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപകനെതിരെ കേസെടുത്തതെന്നു കച്ചാർ എസ് പി മനബെന്ദ്ര ദേവ് റായ് വ്യക്തമാക്കി.