ഡൽഹിയിൽ ജിഹാദികൾ കലാപത്തിനിടയിൽ 19 വയസുള്ള യുവാവിന്റെ തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചുകയറ്റി: ഡ്രില്ലുമായി യുവാവ് ഹോസ്പിറ്റലിൽ

ഡൽഹി: കലാപത്തിനിടയിൽ പത്തൊൻപതു വയസ് മാത്രമുള്ള യുവാവിന്റെ തലയിൽ ജിഹാദികൾ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറ്റി. തുടർന്ന് യുവാവ് വേദനയിൽ പുളഞ്ഞു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. തലയുടെ ഇടത് ഭാഗത്തായാണ് മെഷീൻ കുത്തിയിറക്കിയത്. ന്യൂറോളജിക്കൽ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ഡോക്ടർമാർ വിദഗ്ധ പരിശോധന നടത്തുകയും ഡ്രില്ലിങ് മെഷീൻ തലയിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

ന്യൂറോളജി വിഭാഗം മേധാവി ഡോ പ്രജ്ഞന്റെ നേതൃത്വത്തിലുള്ള മൂന്നോളം ഡോക്ടർമാർ ഒരു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് മെഷീൻ തലയിൽ നിന്നും നീക്കം ചെയ്തത്. കലാപം നടന്ന സാഹചര്യത്തിൽ നിരവധി ആളുകൾ ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയ സമയം കൂടിയായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നിട്ടും ഇത്ര കഠിനമായ സാഹചര്യത്തിൽ ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചെന്നു ജി ടി ബി ഹോസ്പിറ്റൽ അസിസ്റ്റന്റ് എം എസ് ഡോ രാകേഷ് കൽറ പറഞ്ഞു. അല്ലായിരുന്നുവെങ്കിൽ ആളുടെ ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു