പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ; വിദ്യാർത്ഥിനി വാങ്ങിയത് ലക്ഷങ്ങൾ

ബംഗളുരു : പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതിനും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കത്തിനും ലഭിക്കുന്നത് ലക്ഷങ്ങൾ. കർണാടകയിൽ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ലിയോണ എന്ന പെൺകുട്ടി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നും ലക്ഷങ്ങൾ കൈപറ്റിയാണ് ലിയോണ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് എൻ ഐ എ കണ്ടെത്തി.

പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് അറസ്റ്റിലായ ലിയോണയെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് പാകിസ്ഥാനിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് ലിയോണ വെളിപ്പെടുത്തിയത്.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതിന് ഇതിനോടകം തന്നെ രണ്ട് ലക്ഷം രൂപയിലധീകം പാകിസ്ഥാൻ സംഘടനകൾ നൽകിയതായും ഇതിന് പുറമെ വിമാന ടിക്കറ്റ് അടക്കമുള്ള യാത്ര ചിലവുകളും നൽകിയതായാണ് ലിയോണയുടെ വെളിപ്പെടുത്തൽ.

അഭിപ്രായം രേഖപ്പെടുത്തു