സമാധാനാന്തരീക്ഷം തിരിച്ച് കൊണ്ടുവന്നതിന് മോദിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് ഡൽഹിയിലെ ജനങ്ങൾ

ദൽഹി : ഡൽഹി ശാന്തമാകുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തിയവർ തുടങ്ങിയ കലാപം കെട്ടടങ്ങി ഡൽഹി സാധാരണ നിലയിലേക്ക് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡൽഹിയിലെ സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നന്ദി അറിയിച്ച് ഡൽഹിയിലെ ജനങ്ങൾ.

ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ശിവ് വിഹാർ എന്ന സ്ഥലത്തുള്ള ജനങ്ങളാണ് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഇടപടലുകളാണ് സമാധാനം തിരിച്ചു കൊണ്ടുവന്നത് അജിത് ഡോവൽ ഡൽഹിയിൽ എത്തിയ ശേഷമാണ് കലാപം കെട്ടടങ്ങിയത് എന്നും അവർ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു