ഇന്ത്യയിൽ മുസ്ലിങ്ങൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഹിന്ദുവായതെന്നു മഹുവ മൊയ്ത്ര

കൊൽക്കത്ത: രാജ്യത്ത് മുസ്ലിങ്ങൾ ഉള്ളതുകൊണ്ടാണ് മറ്റുള്ളവർ ഹിന്ദുവായി തുടരുന്നതിനു തൃണമൂൽ കോൺഗ്രസ്‌ എം.പിയായ മഹുവ മൊയ്ത്ര. മുസ്ലിങ്ങൾ രാജ്യത്തില്ലാതായിരുന്നുവെങ്കിൽ ഹിന്ദുവിന് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരും മാത്രമായിരിക്കുമെന്നു മഹുവ മൊയ്ത തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായി മഹുവ വിമർശനം നടത്തിയിരുന്നു. ഡൽഹിയിൽ കലാപം നടക്കുമ്പോൾ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും നോക്കി നിൽക്കുകയാണെന്നും അവർ നേരെത്തെ വിമർശനം നടത്തിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം അമിത് ഷായ്ക്കും നരേന്ദ്ര മോദിയ്ക്കുമാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഡൽഹിയിൽ കലാപതിന് ആദ്യം തിരി തെളിച്ചത് ജിഹാദികളാണെന്നുളള കാര്യങ്ങൾ മറച്ചു വെച്ചുകൊണ്ടുള്ള പ്രതികരണമാണ് മഹുവ നടത്തിയത്.