അങ്കിത് ശർമ്മയെ കൊന്നു തള്ളിയ അഴുക്കുചാലിൽ മൃതദേഹങ്ങളുടെ കൂമ്പാരം

ഡൽഹി: അങ്കിത് ശർമ്മയെ കൊന്നു തള്ളിയ അഴുക്കുചാലിൽ നിന്നും അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി. ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കലാപകാരികൾ താലിബാൻ മോഡലിൽ കൊന്നു ഓടയിൽ തള്ളുകയായിരുന്നു. ആറു മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചു നാനൂറിലധികം തവണ കത്തികൊണ്ടു നെഞ്ചിലും വയറ്റിലുമായി കുത്തിയതായും പോലീസും ഡോക്ടർമാരും സ്ഥിതീകരിച്ചിരുന്നു. കൂടാതെ മൃതദേഹത്തിൽ കുടൽമാലയും ഇല്ലായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് അങ്കിത് ശർമ്മയുടെ മൃതദേഹം അഴുക്ക്ചാലിൽ നിന്നും കണ്ടെടുത്തത്. കൂടുതൽ തിരച്ചിലിനൊടുവിൽ അഞ്ചു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഗോകുലപുരിയിലെ അഴുക്കുചാലിൽ നിന്നും കണ്ടെടുത്ത ഒരു മൃതദേഹം ആരുടെതെന്ന് ഇതുവരെ സ്ഥിതീകരിക്കാനായിട്ടില്ല.