ഇനി പഴയപോലെ ആ പരിപാടി നടക്കില്ല; കേന്ദ്രസർക്കാരിന്റെ ആർട്ടിക്കിൾ 47 വരുന്നു

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനു ശേഷം കേന്ദ്ര സർക്കാർ മറ്റൊരു സുപ്രധാന ബില്ലിന് കൂടി തയ്യാറെടുക്കുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയായ സ്വാധി നിരഞ്ജൻ ജ്യോതി. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ ഉണ്ടായാൽ അവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നുപോലും ഭയപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ മോദി സർക്കാർ ആ നിയമം പിൻവലിച്ചു. കാശ്മീരിൽ ത്രിവർണ്ണ പതാക പിടിക്കാൻ സാധിക്കില്ലെന്നും ചിലർ കരുതി. എന്നാൽ മോദി സർക്കാരിന്റെ ഇടപെടൽ അതിന് മാറ്റം വരുത്തിയെന്നും ആർട്ടിക്കിൾ 370 സമാധാനപരമായി പിൻവലിക്കാൻ സാധിച്ചെന്നും സ്വാധി വ്യക്തമാക്കി.

അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജ്യത്ത് സുപ്രധാനമായ ഏത് നിയമവും കൊണ്ടുവരാൻ സാധിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്വാധി പറഞ്ഞു. മധുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിർമ്മത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് അവർ ഇക്കാര്യം വിശദമാക്കിയത്.

ആർട്ടിക്കിൾ 47 എന്ന പേരിലുള്ള ബില്ല് രാജ്യത്ത് നിലവിൽ വന്നാൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം, തൊഴിൽ, നികുതി, തുടങ്ങിയ കാര്യങ്ങളിൽ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ അതാത് സംസ്ഥാനങ്ങളിൽ ചെയ്യേണ്ട നടപടി ക്രമങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാർ നൽകും. രാജ്യത്തെ ജനസംഖ്യാ പെരുപ്പം ഇങ്ങനെ പോയാൽ 2050 ആകുംപോളെക്കും ചൈനയെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ആർട്ടിക്കിൾ 47 എന്ന നിയമം.