ഇന്ത്യക്കാർ തന്ന സ്വീകരണത്തിനും സ്നേഹത്തിനും ചിത്രങ്ങൾക്കും നന്ദി ; ഇവാങ്ക ട്രെമ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പിനൊപ്പം ഇന്ത്യ സന്ദർശിച്ച് ചർച്ചകളിൽ ഇടപിടിച്ച ആളാണ് അമേരിക്കൻ പ്രസിഡന്റിന്റെ മകൾ ഇവാങ്ക ട്രെമ്പ്. ഇവാങ്ക ട്രെമ്പിന്റെ ഓരോ ചലനവും സസൂഷ്‌മം വീക്ഷിക്കാനും ഒപ്പിയെടുക്കാനും മാധ്യമങ്ങൾ മത്സരിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇവങ്ക ധരിച്ച വസ്ത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു ഇവാങ്ക ഇന്ത്യ സന്ദർശനത്തിന് ഉപയോഗിച്ച വസ്ത്രം നേരത്തെ മറ്റൊരു രാജ്യത്ത് സന്ദർശനം നടത്തിയപ്പോൾ വാങ്ങിയതാണെന്ന് വരെ ഇന്ത്യൻ മാധ്യമങ്ങൾ കെണ്ടെത്തി.

ഇവാങ്കയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് ശേഷം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളുടെ ബഹളമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ മകളെ സൈക്ളിന്റെ പുറകിലിരുത്തി പോകുന്ന യുവാവ്, മടിയിൽ തലചായ്ച്ചു കിടക്കുന്ന യുവാവ് ,അടുത്ത് ഇരിക്കുന്ന യുവാവ് ഇങ്ങനെ പല തരത്തിലുള്ള ഭാവനാത്മകമായ ഫോട്ടോഷോപ്പ് ചിത്രങ്ങൾ ഇവങ്കയുടേതായി പ്രത്യക്ഷപെട്ടു.

ഇപ്പോൾ ഈ ചിത്രങ്ങൾ കണ്ട് സാക്ഷാൽ ഇവാങ്ക തന്നെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ഇന്ത്യക്കാർ തന്ന സ്വീകരണത്തിന് നന്ദി തനിക്ക് പുതിയ സൗഹൃദങ്ങൾ ലഭിച്ചതായും ഇവാങ്ക ട്വിറ്ററിൽ കുറിച്ചു.

അഭിപ്രായം രേഖപ്പെടുത്തു