നിർഭയ കേസ് : പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

ഡൽഹി : നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി. ഇത് മൂന്നാം തവണയാണ് ശിക്ഷ മാറ്റി വെയ്ക്കുന്നത്.

നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നാളെ രാവിലെ ആറുമണിക്ക്  വധശിക്ഷ നടപ്പാക്കാനിരിക്കെ ഇന്നുച്ചയ്ക്കാണ് പവന്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജി സമര്‍പ്പിച്ചതു ചൂണ്ടിക്കാട്ടി മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.