ഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്തത് ഉമർ ഖാലിദ്: വീഡിയോ പങ്കുവെച്ചു അകാലിദൾ നേതാവ് മഞ്ജിന്ദർ സിർസ

ഡൽഹിയിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് അകാലിദൾ നേതാവ് മഞ്ജിന്ദർ സിർസ. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് തുക്ഡെ തുക്ഡെ സംഘമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ ജെ എൻ യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ വീഡിയോയും അദ്ദേഹം തന്റെ ട്വിറ്റർ അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ ഉമർ ഖാലിദ് പറയുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധം തെരുവിൽ നടത്തണമെന്നാണ്.

ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന റാലിയിൽ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഉമർ ഇക്കാര്യം പറയുന്നത്. ട്രംപ് ഇന്ത്യയിലെത്തുമ്പോൾ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ചു കൊടുക്കണമെന്നും ഉമർ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിനായി എല്ലാവരും തെരുവിലിറങ്ങണമെന്നു പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അകാലിദൾ നേതാവ് മഞ്ജിന്ദറിന്റെ ട്വിറ്റർ ട്വീറ്റ്.

അഭിപ്രായം രേഖപ്പെടുത്തു