പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിലെ അകൗണ്ടുകൾ ഉപേക്ഷിക്കും? ഞായറാഴ്ച തീരുമാനമുണ്ടാകും

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമങ്ങളിലെ അകൗണ്ടുകൾ ഉപേക്ഷിച്ചേക്കുമെന്നുള്ള മുന്നറിയിപ്പുമായി രംഗത്ത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലുള്ള അകൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നത്.

ഞായറാഴ്ച ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി തന്റെ ട്വിറ്റർ അകൗണ്ടിലൂടെ കുറിച്ചത്. ഇന്ത്യയിൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേർസ് ഉള്ള വ്യക്തിയും നരേന്ദ്രമോദി തന്നെയാണ്.

 

അഭിപ്രായം രേഖപ്പെടുത്തു