സാർ പോകരുത് ; പ്രധാന സേവകനോട് ജനങ്ങൾ അഭ്യർത്ഥിക്കുന്നു സാമൂഹ്യമാധ്യമങ്ങളിൽ ട്രെന്റായി അഭ്യർത്ഥന

ഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉപയോഗത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്ത് പോകാൻ ഒരുങ്ങുന്നതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള തീരുമാനം ഈ ഞായറാഴ്ച ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയോട് സോഷ്യൽ മീഡിയ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു കൊണ്ട് ഹാഷ് ടാഗുമായി എത്തിയിരിക്കുകയാണ്.

#NoSir എന്ന ഹാഷ് ടാഗാണ്‌ വൈറലായികൊണ്ടിരിക്കുന്നത്. പാടില്ല സർ, താങ്കളുമായി സമ്പർക്കം പുലർത്താനുള്ള ഒരേ ഒരു മാർഗം സോഷ്യൽ മീഡിയയാണ്. സമീപ കാലത്തെ പ്രശ്നങ്ങൾ തങ്ങൾക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിയാം. ഞങ്ങളുടെ പിന്തുണ ഉണ്ടാകും. നിങ്ങളിൽ നിന്നുമാണ് ഞങ്ങൾക്കുള്ള ശക്തി ലഭിക്കുന്നത്. ഞങ്ങളുടെ പ്രചോദനം നിങ്ങളാണ്. എന്ന തരത്തിൽ നിരവധി ആളുകളാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടി നൽകിയത്.

 

 

 

അഭിപ്രായം രേഖപ്പെടുത്തു