വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് സഹോദരിയെ കെട്ടിയിട്ട് പീഡിപ്പിച്ച 15 വയസുകാരൻ അറസ്റ്റിൽ

ചെന്നൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. വീട്ടിൽ ആരും ഇല്ലാത്ത നേരത്താണ് സംഭവം. സഹോദരനെതിരെ പോസ്കോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതിയായ വിദ്യാർത്ഥി ഇപ്പോൾ ജൂവനൈൽഹോമിലാണ്.

വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് പതിനാലു വയസുള്ള സഹോദരിയെ സഹോദരൻ പീഡിപ്പിച്ചത്. കയ്യും കാലും കെട്ടിയിട്ട ശേഷമാണ് പീഡനം നടത്തിയത്. നേരത്തെയും സമാന രീതിയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞതായും പോലീസ് പറയുന്നു.