പുൽവാമ ഭീകരാക്രമണത്തിലെ ചാവേറിന് അഭയം കൊടുത്ത പിതാവും മകളും എൻ.ഐ.എയുടെ കസ്റ്റഡിയിൽ

പുൽവാമ ഭീകരാക്രമണത്തിലെ ചാവേറിന് താമസിക്കാൻ സൗകര്യം ഒരുക്കി കൊടുത്ത പിതാവിനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർ സഞ്ചരിച്ച വാഹനതിന് നേരെ ആദിൽ അഹമ്മദ് ദാർ എന്ന ചാവേർ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ഇടിച്ചു കയറുകയായിരുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇത്തരത്തിലുള്ള ഒരു കുറ്റവാളിയ്ക്ക് അഭയം നൽകിയതിനാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ആദിൽ അഹമ്മദിന്റെ സഹായിയായ ഷക്കീർ മാഗ്രയെ കഴിഞ്ഞ ദിവസം എൻ ഐ എ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് തീവ്രവാദികൾക്ക് അഭയം നൽകിയത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്നാണ് അഭയം നൽകിയ പിതാവും മകളും പിടിയിലാകുന്നത്.

അഭിപ്രായം രേഖപ്പെടുത്തു