ഭാരത് മാതാ കി ജയ് ആക്രമണപരമായി ഉപയോഗിക്കുന്നെന്നു പറഞ്ഞ മൻമോഹൻ സിങ്ങിന് കിടിലൻ മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ഭാരത് മാതാ കി ജയ് യെ അക്രമണപരമായി ഉപയോഗിക്കുന്നുവെന്നും ആളുകൾ ഇത് മുതലെടുക്കുന്നുവെന്നും പറഞ്ഞ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മാതാ കി ജയ് എന്നത് ഇന്ന് ചിലർക്ക് വാക്കിൽ തന്നെ ദുർഗന്ധമായി തോന്നുന്നത് കൊണ്ടാണ് അങ്ങിനെ പറയുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മൻമോഹൻ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ പേര് പറയാതെയാണ് നരേന്ദ്രമോദി രൂക്ഷമായ രീതിയിൽ വിമർശനം നടത്തിയത്. സ്വാതന്ത്ര്യ സമര കാലത്തും വന്ദേമാതരം എന്ന വാക്കിനെ ഇതുപോലെ താഴ്ത്താൻ പലരും പലതരത്തിലുള്ള വാദങ്ങൾ ഉന്നയിച്ചിരുന്നതായും പ്രധാനമന്ത്രി കൂട്ടിചേർത്തു.