തരിശായി കിടന്ന 1300 ഏക്കർ ഭൂമി വനമാക്കിയ വനമനുഷ്യനെ അറിയാതെ പോകരുത്: ഒടുവിൽ അവാർഡ് തേടിയെത്തി

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപായ അസമിലെ മജൂലി ദീപിലെ ആയിരത്തി മുന്നൂറോളം ഏക്കർ വരുന്ന തരിശു ഭൂമിയെ വനമാക്കിയ ആസാം ജോർഹട് സ്വദേശിയായ ജാദവ് പയങ്ങാണ് ഇപ്പോൾ താരമായി മാറുന്നത്. അദ്ദേഹത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു വില കല്പിച്ചു കൊണ്ടു കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നല്ല പ്രവർത്തിയ്ക്കുള്ള അംഗീകാരമാണിതെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷൻ പറഞ്ഞു.

നാല്പത് വർഷത്തെ കഠിന പ്രവർത്തനം കൊണ്ട് ജാദവ് പയങ് എന്ന മനുഷ്യൻ പ്രകൃതിയ്ക്ക് നേടി കൊടുത്തതാണ് ഈ വനം. ഇവിടെ വനത്തിൽ ആനകളും കടുവകളും വസിക്കുന്നുണ്ട്. ഇതെല്ലാം ജാദവിന്റെ പ്രവർത്തിയുടെ ഫലമാണ്. വ്യാപകമായുള്ള മരങ്ങൾ വെട്ടിനശിപ്പിക്കൽ അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ച സംഭവമാണെന്നും തുടർന്ന് മരങ്ങൾ വെച്ചു പിടിപ്പിക്കാൻ തോന്നിയെന്നും അദ്ദേഹം പറയുന്നു. മത്സ്യ ബന്ധന തൊഴിലാളിയായ ജാദവ് നിറയെ മരങ്ങൾ ഉള്ള മജൂലി ദ്വീപിലാണ് വളർന്നത്.

എന്നാൽ ഇടയ്ക്കൊക്കെ ദ്വീപിലേക്ക് എത്തുമായിരുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്ന കാഴ്ചകളും കാണുമായിരുന്നുവെന്നും ജാദവ് പറഞ്ഞു. അതാണ് അദ്ദേഹത്തെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രചോദനം ഉണ്ടായത്. മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയതോടെ 1979 ൽ വരൾച്ചയിലായിരുന്ന മജൂലിലെ ദീപിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തതായി പറയുന്നു. തുടർന്ന് ജാദവ് പയങ് മരങ്ങളുടെ തൈകളുമായി ഇറങ്ങുകയും തൈകൾ നട്ടുപീഡിപ്പിക്കാനും തുടങ്ങി. അദ്ദേഹം ആ പ്രദേശമാകെ മരം നട്ടുപിടിപ്പിക്കാനുള്ള തീരുമാനമെടുക്കുകയും വർഷങ്ങളോളം അത് തുടരുകയും അങ്ങിനെ ആ പ്രദേശം പഴയപോലെ മരങ്ങൾ കൊണ്ട് നിറഞ്ഞു വനമായി മാറി.

ജാദവ് പയങ് നട്ടതും തനിയെ വളർന്നതുമായ മരങ്ങളെല്ലാം ചേർന്നപ്പോൾ 1360 ഏക്കറോളം വരുന്ന തരിശുഭൂമി വനമായി മാറുകയും വന്യജീവികൾ ആ പ്രദേശത്തേക്ക് എത്തുകയും ചെയ്തു. ആന, കടുവ, മുയൽ, മാൻ തുടങ്ങിയ മൃഗങ്ങളെല്ലാം ഇന്ന് ഈ വനത്തിൽ വസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നല്ല പ്രവർത്തിയെ തുടർന്ന് “ഇന്ത്യയുടെ വനമനുഷ്യൻ” എന്നാണ് ജാദവിനെ അറിയപ്പെടുന്നത്. മത്സ്യബന്ധനം, കന്നുകാലി വളർത്തൽ കൃഷി എന്നിവയെ ആശ്രയിച്ചാണ് ജാദവ് കഴിയുന്നത്. തന്റെ സ്വന്തം കുടുംബത്തെ പോലെയാണ് വനത്തെ കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നും ജാദവ് പ്രദേശങ്ങളിൽ മരതൈകൾ നട്ടുപിടിപ്പിക്കുണ്ട്. അവസാന ശ്വാസം വരെ ഓരോ ദിവസവും മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ നല്ല പ്രവർത്തിയ്ക്ക് ദീപിലുള്ള ഓരോരുത്തരും കൈയ്യടിക്കുകയാണ്.