മൂന്നര വയസുകാരന്റെ വയറ്റില്‍ പതിനൊന്ന് സൂചികൾ കണ്ട് ഡോക്ടർമാർ ഞെട്ടി

ഹൈദരാബാദ് : മൂന്നര വയസുകാരന്റെ വയസിൽ പതിനൊന്ന് സൂചികൾ കണ്ട് ഡോക്ടർമാർ ഞെട്ടി. നടക്കാൻ വയ്യാത്തതിനെ തുടർന്ന് ചികത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് വയറ്റിൽ പതിനൊന്ന് സൂചിയുള്ളതായി കണ്ടെത്തിയത്. വിദഗ്ദ്ദ ചികിസ്തയിലൂടെകുട്ടിയുടെ വയറ്റിലെ സൂചികൾ ഡോകർമാർ നീക്കം ചെയ്തു.

അശോക് അനുപമ ദമ്പദികളുടെ മകനാണ് മൂന്ന് വയസുകാരാനായ ലോക്നാഥ് . കുറച്ചു ദിവസങ്ങളായി കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ഡോകടർ സ്കാൻ ചെയ്യാൻ ആവശ്യപെട്ടു. സ്കാനിങ് റിപ്പോർട്ടിലാണ് കുട്ടിയുടെ വയറ്റിൽ പതിനൊന്നോളം സൂചികൾ കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് കുട്ടിയെ കുളിപ്പിക്കുമ്പോൾ കയ്യുടെ മസിലിൽ നിന്ന് ഒരു സൂചി പുറത്തുവന്നതായി ‘അമ്മ അനുപമ ഡോക്ടറോട് പറഞ്ഞു. ശേഷമാണ് കുട്ടിയെ സ്കാൻ ചെയ്യുന്നത്.കുട്ടിയുടെ വയറിനും കിഡ്നിക്കും സമീപമായാണു സൂചി കിടന്നിരുന്നത്. എന്നാൽ ഇത്രയധികം സൂചി എങ്ങനെ കുട്ടിയുടെ വയറ്റിലെത്തിയെന്ന് അറിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. അടുത്തുള്ള വീട്ടുകാരെ സംശയമുണ്ടെന്നും അവർ പറഞ്ഞു.