കൊറോണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച മമതയ്ക്ക് വിവരമില്ലെന്നു തൃണമൂൽ കോൺഗ്രസ്‌ നേതാവ്

കൊൽക്കത്ത: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനം നടത്തിയ തൃണമൂൽ കോൺഗ്രസ്‌ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് വിവരവും വിവേകവുമില്ലെന്നു വിമർശിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ്‌ നേതാവായ മുകൾ റോയ്.

ഡൽഹി കലാപം വഴിതിരിച്ചു വിടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് കൊറോണ വൈറസെന്നാണ് മമത പറഞ്ഞത്. ഒരു സ്വകാര്യ ചാനലിൽ ഈ വിഷയത്തെ സംസാരിക്കവെയാണ് വിവേകമില്ലാത്ത മമത എന്ന തരത്തിൽ മമതയെ ഇക്കാര്യത്തിൽ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുകുൾ റോയ് വ്യക്തമാക്കിയത്.

കൊറോണ വൈറസ് വളരെയധികം ഗുരുതരമായ വിഷയമാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അതിനെ ഗുരുതരമായി കാണുമ്പോൾ മമതയെ പോലുള്ള ഒരാളിൽ നിന്നും ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമായ പ്രശനമാണ് കൊറോണ വൈറസെന്നും അത്തരം സാഹചര്യത്തിൽ വർഗീയമായ നിലപാടുകൾ മാറ്റിവെച്ചു ജനങ്ങൾക്ക് വേണ്ട സുരക്ഷയാണ് മമത ഒരുക്കേണ്ടതെന്നും മുകുൾ റോയ് ചാനലിനോട് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു