അറസ്റ്റിലായ ഷാരൂഖ് ടിക് ടോക് താരവും പബ്‌ജിയ്ക്ക് അടിമയും മോഡലും: പിതാവ് മയക്കുമരുന്ന്, കള്ളനോട്ട് കേസ് പ്രതി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു

ഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസിന് നേരെ തോക്ക് ചൂണ്ടി പാഞ്ഞടുത്ത ഷാരൂഖിനെ പോലീസ് അറസ്റ്റ്‌ ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ടിക് ടോക്ക് താരവും മോഡലുമായ ഷാരൂഖ് ആൽബത്തിലെ അഭിനേതാവും പബ്‌ജി കളിക്ക് അടിയുമായുമാന്നു വെളിപ്പെടുത്തൽ.

ഷാരൂഖിന് വടക്കു കിഴക്കൻ ഡൽഹിയിലും ഉത്തർപ്രദേശിലുമായി പ്രവർത്തിക്കുന്ന കൊട്ടേഷൻ ക്രിമിനൽ സംഘവുമായി അടുത്ത ബന്ധമുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ സംഘത്തിലെ കൂടുതൽ ആളുകൾ ഡൽഹി കലാപത്തിൽ ഉണ്ടായിരുന്നോയെന്നും പോലീസിന് സംശയം ഉളവാക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

ഷാരൂഖിന്റെ കൈയിലുണ്ടായിരുന്ന തോക്ക് 7.65 പിസ്റ്റാളാണെന്നു പോലീസ് പറയുന്നു. അദ്ദേഹത്തിന്റെ സോക്സ് നിർമ്മാണ കമ്പനിയിലെ ഒരു തൊഴിലാളി രണ്ട് വർഷം മുൻപ് ഷാരൂഖിന് നൽകിയതാണ് ഈ തോക്കെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സമരത്തിൽ പങ്കെടുത്ത തന്റെ സഹോദരിയെ രക്ഷിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നാണ് ഷാരൂഖ് പോലീസിനു മൊഴി നൽകിയത്. സമരം നടക്കുന്ന പ്രദേശത്തു സംഘർഷം നടന്നപ്പോൾ തന്റെ നിയന്ത്രണം വിട്ട് തോക്ക് എടുത്തതാണെന്നാണ് ഷാരൂഖ് പറയുന്നത്.