മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ കസബിനെ പിടിച്ച പോലീസുകാർക്ക് പ്രമോഷൻ നൽകാൻ സർക്കാർ തീരുമാനം

മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ 14 പോലീസുകാർക്ക് ഒരു റാങ്ക് പ്രമോഷൻ നൽകാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ ഭീകരാക്രമണത്തിൽ വെടിവെച്ചുകൊണ്ട് പോലീസിനും സൈന്യത്തിനും നേരെ അടുത്തുകൊണ്ടിരുന്ന പാക്കിസ്ഥാൻ ചാവേറായ അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയൂം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

കസബിനെ മുംബൈ തീഹാർ ജയിലിൽവെച്ച് 2012 നവംബർ 21 നു തൂക്കി കൊല്ലുകയായിരുന്നു. 2008 നവംബർ 26 നാണ് മുംബൈയെ ഞെട്ടിക്കുന്ന കലാപം നടന്നത്. കലാപത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. മേജർ സന്ദീപ് ഉണ്ണികൃഷ്ണനടക്കം 18 സുരക്ഷ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.