അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ മുഖ്യ സൂത്രധാരനായ താഹിർ ഹുസൈൻ കോടതിയ്ക്ക് മുൻപാകെ കീഴടങ്ങുന്നു

ഡൽഹി കലാപത്തിലെ പ്രധാനിയായ താഹിർ ഹുസൈൻ ഡൽഹി കോടതിയ്ക്ക് മുൻപാകെ കീഴടങ്ങാനുള്ള അപേക്ഷ സമർപ്പിച്ചു. ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ കൊലപാതകത്തിലെ പ്രധാനപ്രതിയാണ് ഇദ്ദേഹം. അങ്കിതിനെ കലാപത്തിനിടയിൽ താഹിറും സംഘവും തന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോവുകയും താലിബാൻ മോഡലിൽ നാനൂറിലധികം തവണ നെഞ്ചിലും വയറ്റിലുമായി കത്തി കുത്തിയിറക്കിയുമാണ് കൊന്നത്. ശേഷം മൃതദേഹം സമീപത്തു അഴുക്കു ചാലിൽ വലിച്ചെറിയുകയായിരുന്നു.

താഹിറിന്റെ വീട്ടിൽ നിന്നും കലാപത്തിന് വേണ്ടിയുള്ള ആയുധങ്ങളും കവറിൽ നിറച്ച ആസിഡുകളും ബോംബുകളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിനു ശേഷം താഹിർ ഹുസൈൻ ഒളിവിൽ പോവുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ കൗൺസിലർ കൂടിയാണ് കേസിലെ പ്രതിയായ താഹിർ ഹുസൈൻ. ഡൽഹി കലാപത്തിൽ ആകെ 42 പേരോളം കൊല്ലപ്പെട്ടു. രണ്ടു പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ പെടുന്നു.