പാകിസ്താന്റെ സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യയുടെ മിസൈൽ ആക്രമണം

ഡൽഹി: പാക്കിസ്ഥാന്റെ സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യയുടെ മിസൈൽ ആക്രമണം. പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ശക്തമായ രീതിയിലുള്ള തിരിച്ചടി പാക്കിസ്ഥാന് നൽകിയത്. ടാങ്കേധ മിസൈലും ഷെല്ലാക്രമണവും നടത്തി ഇന്ത്യ.

പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു വെടിവെച്ചതിനെ തുടർന്ന് സൈനികർ അടുത്തിടെയായി കൊല്ലപ്പെടുന്നുണ്ടായിരുന്നു. ഇതിനെതിരെ പാക്കിസ്ഥാന്റെ കുപ് വരയ്ക്ക് അടുത്തുള്ള പോസ്റ്റുകൾക്ക് നേരെയാണ് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം പാകിസ്ഥാനു തിരിച്ചടി നൽകുന്ന വീഡിയോ ദേശീയ വാർത്ത ഏജൻസിയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു