തട്ടികൊണ്ട് പോകൽ, കൊലപാതകം എന്നി വകുപ്പുകൾ ചുമത്തി താഹിർ ഹുസൈനെതിരെ ഡൽഹി പോലീസ് കേസെടുത്തു

ഡൽഹി: ഡൽഹി കലാപത്തിലെ പ്രധാനിയായ താഹിർ ഹുസൈനെതിരെ തട്ടിക്കൊണ്ടു പോകൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ആം ആദ്മി പാർട്ടിയുടെ കൗൺസിലർ കൂടിയാണ് അറസ്റ്റിലായ താഹിർ ഹുസൈൻ. കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ഡൽഹി ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കലാപത്തിനിടയിൽ താഹിറും സംഘവും വലിച്ചിഴച്ചു കൊണ്ട് അയാളുടെ വസതിയിലേക്ക് കൊണ്ട് പോകുകയും താലിബാൻ മോഡലിൽ അങ്കിതിനെ കൊലപ്പെടുത്തുകയും ചെയുകയായിരുന്നു. മൃതദേഹത്തിൽ നെഞ്ചിലും വയറ്റിലുമായി നാനൂറിൽ അധികം തവണ കത്തികൊണ്ട് കുത്തിയിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ കുടൽമാല ഇല്ലായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തുള്ള ഓടയിൽ അങ്കിതിന്റെ ശരീരം അക്രമികൾ തള്ളുകയായിരുന്നു.

സമീപത്തുള്ളവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോളാണ് താഹിറും സംഘവുമാണ് ഈ കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. താഹിറിന്റെ വസതിയിൽ നിന്നും ആക്രമണത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന കവറിൽ നിറച്ച ആസിഡുകളും, പെട്രോൾ ബോംബുകളും, ആയുധങ്ങളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു