ഡൽഹിയിൽ നടന്നത് നരേന്ദ്രമോദിയുടെ ഗുജറാത്ത് കൂട്ട ക്കൊലയുടെ മോഡൽ വിവാദ പ്രസ്താവനയുമായി ടി.എൻ പ്രതാപൻ

ഗുജറാത്ത്‌ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ നര ഹത്യയുടെ മോഡലിലാണ് ഡൽഹിയിൽ നടന്നതെന്ന് എം പിയായ ടി.എൻ പ്രതാപൻ. പ്രതിപക്ഷ എം.പിമാരായ ചിലരെ പർലമെൻറ് സമ്മേളനത്തിൽ നിന്നും പുറത്താക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടിഎൻ പ്രതാപൻ വിമർശിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലെയുള്ളൊരു കലാപം നടന്നത് 2002 ൽ ഗുജറാത്തിലാണ്. അന്ന് അതിന് നേതൃത്വം കൊടുത്തത് ആർ എസ് എസും അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമാണെന്നും അന്നത്തെ അതെ രീതിയാണ് ഡൽഹിയിൽ ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഏഷ്യാനെറ്റ്‌ ന്യൂസിലെ ഒരു പരിപാടിയിൽ സംസാരിക്കവെവാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സസ്പെൻഷൻ ചെയ്തു പേടിപ്പിക്കേണ്ടെന്നും സമരം സഭയ്ക്ക് അകത്തും പുറത്തും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.