പുൽവാമ സംഭവത്തിൽ ബോം ബ് ഉണ്ടാക്കാനുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്നെന്നു വെളിപ്പെടുത്തൽ

ശ്രീനഗർ: പുൽവാമ ഭീകരാ ക്രമണത്തിന് വേണ്ടിയുള്ള സ്ഫോ ടക വസ്തുക്കൾക്കായുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്നെന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം എൻ ഐ എ കസ്റ്റഡിയിലെടുത്ത മൊഹമ്മദ്‌ അബ്ബാസ്, വൈസുൽ ഇസ്ലാം എന്നിവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇക്കാര്യം പുറത്ത് വന്നത്. കൃത്യം നിർവഹിക്കാൻ വേണ്ടി രാസവസ്തുക്കളും, ബാറ്ററികളും മറ്റും ആമസോണിൽ നിന്നുമാണ് വാങ്ങിയതെന്നും ഇത് ഭീകര വാദികൾക്ക് കൊണ്ട് കൊടുത്തത് വൈസുൽ ഇസ്ലാമാണ്. പിടിയിലായ ജെയ്‌ഷെ ഭീകരൻ മൊഹമ്മദ്‌ ഉമർ ബോം ബ് നിർമ്മാണ വിദഗ്ധനാണെന്നും എൻ ഐ എ വ്യക്തമാക്കി.

ചാവേറുകൾക്ക് താമസ സൗകര്യം ഒരുക്കി കൊടുത്തത് വൈസുൽ ഇസ്ലാമാണ്. ഇവരെ ആക്ര മണത്തിന് ദിവസങ്ങൾക്കു മുൻപേ തന്റെ വീട്ടിൽ എത്തിച്ചു പാർപ്പിച്ചിരുന്നതായും വൈസുൽ എൻ ഐ എയ്ക്ക് മുൻപിൽ സമ്മതിച്ചിട്ടുണ്ട്. പുൽവാമയിൽ ബോം ബ് നിർമ്മാണത്തിനായി നിട്രോ ഗ്ലിസറിൻ, അമോണിയം നൈട്രേറ്റ്, ആർ ഡി എക്സ് തുടങ്ങിയ രാസവസ്തുക്കളും ഉപയോഗിച്ചിരുന്നതായി പിടിയിലായ ഭീകരർ സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യൻ സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള തീവ്ര വാദികൾ ഇടിച്ചു കയറിയത്. തുടർന്ന് ഫെബ്രുവരി 26 ന് ബാലക്കോട്ടിൽ സൈനിക ക്യാമ്പിന് നേരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടാകുകയും ചെയ്തിരുന്നു. ജെയ്ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങൾ തകർക്കുകയും ഭീകരരെ വകവരുത്തുകയും ചെയ്തിരുന്നു.