വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അകൗണ്ടുകൾ സ്ത്രീക്കായി തുറന്നു നൽകി

ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അകൗണ്ടുകൾ വനിതകൾക്കായി തുറന്നു നൽകി. സമൂഹത്തിൽ മാതൃകയായിട്ടുള്ള സ്ത്രീകളെ കുറിച്ചു പോസ്റ്റ്‌ ചെയ്യാൻ വേണ്ടി “ഷി ഇൻസ്പയേഴ്സ് ആസ്” എന്ന പേരിൽ ഹാഷ് ടാഗുമുണ്ട്. ഈ ഹാഷ് ടാഗിൽ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റുകൾ ചെയ്യാനും പ്രധാനമന്ത്രി ആവശ്യപെട്ടിട്ടുണ്ട്. കൂടാതെ സമൂഹത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നൂറ് കണക്കിന് സ്ത്രീകളെ പ്രധാനമന്ത്രി ഇതിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജീവിതത്തിലും പ്രവർത്തിയിലും പ്രചോദനം നൽകുന്ന സ്ത്രീകൾക്ക് പ്രധാനമന്ത്രി തന്റെ സാമൂഹിക മാധ്യമ അകൗണ്ടുകൾ നൽകുമെന്നും ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. കൂടാതെ നാരിശക്തി പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയവും നടത്തും. നാരീശക്തി പുരസ്‌കാരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കൾക്ക് സമ്മാനിക്കും. ഇതിനു ശേഷമാകും പ്രധാനമന്ത്രി ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.