2019 ഒക്ടോബറിൽ നിർമിച്ച ഡെറ്റോൾ ബോട്ടിലിൽ കൊറോണയെ അകറ്റാമെന്നു എഴുതിയിരിക്കുന്നു: കാരണം ഇതാണ്

കൊറോണ വൈറസിനെ പ്രാഗിരോധിക്കാനാകുമെന്ന് ഡെറ്റോൾ ബോട്ടിൽ എഴുതിയിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച വിഷയമാകുകയാണ്. 2019 ഒക്ടോബറിൽ ഇറങ്ങിയ ഡെറ്റോൾ ബോട്ടിലിലാണ് ഇത്തരത്തിലുള്ള എഴുത്ത് കാണാൻ ഇടയായത്. കമലേഷ് അമീറ്റ എന്നയാൾ തന്റെ ട്വിറ്റർ അകൗണ്ടിൽ കൂടി ഷെയർ ചെയ്ത ചിത്രമാണിത്. എന്നാൽ ഒരു വർഷം മുൻപേ കൊറോണ വൈറസിനെ കുറിച്ചു ഡെറ്റോൾ കമ്പനിയെങ്ങിനെ അറിഞ്ഞു വെന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

ബോട്ടിലിൽ കൊറോണ വൈറസ് എന്നുള്ള എഴുത്ത് കണ്ടതോടെ ഡെറ്റോൾ കമ്പനി വൈറസിനെ കുറിച്ചു നേരെത്തെ തന്നെ അറിഞ്ഞിട്ടുണ്ടെന്നുള്ള തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കൊറോണ വൈറസിനെതിരെ മെർസ് കോവി, സാർസ്കോവ് എന്നി ഉത്പന്നങ്ങൾ ഫലപ്രദമാണെന്ന് ഡെറ്റോൾ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ ആർബി ഗ്രുപ്പ് വ്യക്തമാക്കിയിരുന്നു. തങ്ങൾക്ക് വൈറസിനെ കുറിച്ച് പരിശോധന നടത്താനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. ഡെറ്റോൾ കമ്പനി ഫെബ്രുവരിയിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഡെറ്റോളിന് കൊറോണ വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്ന് പരിശോധനയിലൂടെ കണ്ടെത്തിയതായും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. മനുഷ്യരിലും മറ്റുജീവ ജാലങ്ങളിലും ഉണ്ടാകുന്ന പ്രത്യേകതരത്തിലുള്ള വൈറസുകളുടെ കൂട്ടമെന്നാണ് കൊറോണ എന്ന വാക്കിന്റെ അർത്ഥം വരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു