ബൈക്കില്ലെന്ന് കാമുകിയുടെ പരിഹാസം സഹിച്ചില്ല ; എട്ട് ബൈക്കുകൾ മോഷ്ടിച്ച കാമുകൻ പോലീസ് പിടിയിൽ

ന്യുഡൽഹി : സ്വന്തമായി ബൈക്ക് ഇല്ലെന്ന കാമുകിയുടെ പരിഹാസം സഹിക്കാനാവാതെ കാമുകൻ മോഷ്ടിച്ചത് എട്ടോളം ബൈക്കുകൾ. സംഭവം നടന്നത് ഡൽഹിയിൽ. കുറച്ച് നാൾ മുൻപ് ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും സ്നേഹത്തിലാകുന്നത്. എന്നാൽ സ്വന്തമായി ബൈക്ക് ഇല്ലെന്ന് പറഞ്ഞ് നിരന്തരം കാമുകി കാമുകനെ പരിഹസിച്ചതിനെ തുടർന്ന് കാമുകൻ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

കാമുകിയെ സന്തോഷിപ്പിക്കാൻ ഈ വിരുദ്ധൻ മോഷ്ടിച്ചത് എട്ടോളം ബൈക്കുകളാണെന്ന് പോലീസ് പറയുന്നു. ഡൽഹിയിലെ പല ഭാഗങ്ങളിൽ നിന്നായാണ് ബൈക്കുകൾ ഇയാൾ മോഷ്ടിച്ചത്. എന്നാൽ ഒരു സ്ഥലത്ത് നിന്ന് ഒന്നിൽ കൂടുതൽ ബൈക്ക് നഷ്ടപ്പെട്ടപ്പോൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.