ഐസിസ് ബന്ധം മുസ്ലീം യുവാവും യുവതിയും പിടിയിൽ

ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിൽ. കശ്മീർ സ്വദേശികളായ ജഹാൻസെയ്‌ബ്‌ സാമിയും ഭാര്യ ഹിന്ദ ബഷീറുമാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഓക്ലെയിൽ നിന്നും പിടികൂടിയത്. ഇവർക്ക് അഫ്ഗാനിസ്ഥാനിലെ ഖോറോസൻ പ്രവിശ്യയിലെ ഐഎസ് ഭീകരുമായി ബന്ധമുണ്ടെന്നുള്ള സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും തീവ്രവാദ ബന്ധമുള്ള തരത്തിലുള്ള രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രെജിസ്റ്ററിനും എതിരെയുള്ള പ്രക്ഷോപങ്ങളില്‍ കൂടുതൽ ആളുകളെ അണിനിരത്തുവാന്‍ വേണ്ടി ഇവര്‍ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതായും പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ കലാപം നടന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാവാം ഇരുവരും ഡൽഹി പോലീസിന്റെ പിടിയിലായതെന്നും സംശയിക്കുന്നു. ഇവർ കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഡൽഹി ജാമിയ നഗർ പ്രദേശത്ത് താമസമാക്കിയത്.