നോക്കിയിരിക്കാനാവില്ല; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വ്യോമസേനയുടെ “സി 17 ഗ്ലോബ് മാസ്റ്റർ”

കൊറോണ വൈറസ് പടരുന്ന ഇറാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാനായുള്ള നീക്കവുമായി ഇന്ത്യൻ വ്യോമസേന. ഇതിനായി വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ എന്ന പ്രത്യേക വിമാനമാണ് ഇറാനിലേക്ക് പോകുന്നത്. രാത്രി എട്ടുമണിയോട് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വ്യോമസേനാ കേന്ദ്രത്തിൽ നിന്നും വിമാനം പുറപ്പെടുന്നത്. ഇറാനിൽ നിന്നും 108 പേരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രസർക്കാർ മൊബൈൽ ലബോറട്ടറികളും ശാസ്ത്രജ്ഞന്മാരെയും പരിശോധനക്കായി ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇറാനിൽ കസ്റ്റംസ് അനുമതിക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. ഇറാനിൽ കുടുങ്ങിയവർക്ക് കൊറോണ വൈറസ് ഇല്ലെന്നു ഉറപ്പ് വരുത്തിയിട്ടണ്ട്. അതിനായി ഇവരുടെ രക്തസാമ്പിളുകൾ എയർലൈൻ വിമാനമാർഗം ഇന്ത്യയിലേക്ക് എത്തിച്ചു പരിശോധിച്ചിരുന്നു. അതിന് ശേഷമാണു ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. രണ്ടായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അഭിപ്രായം രേഖപ്പെടുത്തു