കൊറോണ വൈറസ്; വീമാനത്തിലിരുന്ന് മനഃപൂർവ്വം ചുമച്ച യാത്രക്കാരിയെ വിമാന ജോലിക്കാർ പഞ്ഞിക്കിട്ടു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും കനത്ത മുൻകരുതൽ എടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലും കർശനമായ പരിശോധനയാണ് നടത്തുന്നത്. പരിശോധന നടത്താനായി മണിക്കൂറുകളോളം സമയവും എടുക്കുന്നുണ്ട്. ഇത്തരത്തിൽ ഒരുപാട് സമയം പരിശോധനയ്ക്കായി കാത്തു നിൽക്കേണ്ടി വന്ന യുവതിയുടെ പ്രതികരണം ഒടുവിൽ അവർക്ക് തന്നെ വിനയായി മാറി.

നീണ്ട വരിയിൽ മണിക്കൂറുകളോളം പരിശോധനയ്ക്കായി കാത്തു നിൽക്കേണ്ടി വന്നതിന്റെ ദേഷ്യത്തിൽ വിമാനത്തിന്റെ സീറ്റിൽ എത്തിയ ശേഷം മനഃപൂർവം യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ഇടയിൽ വെച്ച് ചുമയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ചൈനക്കാരികൂടി ആണെന്ന് അറിഞ്ഞതോടെ വിമാന ജീവനക്കാർ യാത്രക്കാരുടെയും സഹായത്തോടെ യുവതിയെ കഴുത്തിൽ പിടിച്ചുപൂട്ടി കീഴ്‌പ്പെടുത്തി. എന്നാൽ താൻ എന്തു തെറ്റ് ചെയ്തട്ടാണ് തന്നോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് യുവതി ചോദിച്ചു. തുടർന്ന് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണു വിമാനം പുറപ്പെട്ടത്. ഏഴ് മണിക്കൂറോളം വിമാനം ലേറ്റ് ആകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം
<iframe width=”560″ height=”315″ src=”https://www.youtube.com/embed/b8JWijibKCo” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>