ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നു: കോൺഗ്രസിനു കനത്ത തിരിച്ചടി

ഡൽഹി: മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സിന്ധ്യ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നന്ദ പാർട്ടി അംഗത്വം നൽകി പാർട്ടിയിലേക്ക് അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്തു.

മധ്യപ്രദേശ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ കമൽനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായാണ് സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. രാജിക്കത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.