അച്ഛന്റെയും മകന്റെയും റോൾ മോഡൽ നരേന്ദ്രമോദി

അച്ഛന്റെ മാത്രമല്ല എന്റെയും റോൾ മോഡൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ജ്യോതിരാദിത്യന്റെ മകൻ മഹാനാര്യമാൻ. അദ്ദേഹം ശക്തനായ ഭരണാധികാരിയാണ്, ഇന്ത്യ ചരിത്രത്തിൽ തന്നെ ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്നും ജ്യോതിരാദിത്യയുടെ മകൻ വ്യക്തമാക്കി. ഇപ്പോൾ അച്ഛൻ ഞാൻ വിചാരിച്ച പാതയിലേക്ക് എത്തിയെന്നും തന്റെ കുടുംബത്തിലെ യശോദമായുടെ രാഷ്ട്രീയത്തിൽ ഒരുപാട് ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാൽ അച്ഛൻ ആ പാതയിൽ അന്ന് എത്തിയിരുന്നില്ലെന്നും മഹാനാര്യമാൻ പറഞ്ഞു.

ഇനി അച്ഛനു കോൺഗ്രസ് പാർട്ടിയെപോലെ ആരുടെയും ആധിപത്യത്തിൽ നിൽക്കേണ്ടി വരില്ലെന്നും നരേന്ദ്രമോദിയുടെ കീഴിൽ ധൈര്യമായി രാജ്യ സേവനം നടത്താനാകുമെന്നും മഹാനാര്യമാൻ കൂട്ടിച്ചേർത്തു. അച്ഛനെ ഓർത്തു ഇപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.