എസ് ബി ഐയിൽ ഇനി മിനിമം ബാലൻസ് വേണ്ട പിഴയും ഈടാക്കില്ല

ന്യുഡൽഹി : സേവിങ് അകൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്ബിഐ പിൻ വലിച്ചു. എസ്ബിഐ ആകൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കില്ലെന്നും എസ്ബിഐ. നേരത്തെ മിനിമം ബാലസ് ഇല്ലാത്ത അകൗണ്ടുകൾക്ക് പിഴ ഈടാക്കിയിരുന്നു.

ഗ്രാമീണ മേഖലയിൽ ഉള്ളവർക്ക് മിനിമം ബാലൻസ് ആയിരം രൂപ വേണമെന്നും അർദ്ധഗ്രാമീണ മേഖലകളിൽ രണ്ടായിരം രൂപയും നഗരങ്ങളിലുള്ളവർക്ക് മൂവായിരം രൂപയും വേണമെന്നുള്ള നിബന്ധനയാണ് പുതിയ നിയമത്തോടെ ഇല്ലാതായത്. എസ്എംഎസ് സംവിധാനത്തിനുള്ള ചാർജ്ജും ഇതിനോടൊപ്പം ഒഴിവാക്കിയിട്ടുണ്ട്.