കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 70000 തടവുകാരെ തുറന്നുവിട്ടു

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ഇറാനിൽ 70,000 തടവുകാരെ ഇറാൻ നീതിന്യായ വകുപ്പ് തുറന്നുവിട്ടു. വൈറസിന്റെ വ്യാപനം തടയാനായാണ് ഇത്തരം നടപടിയെടുത്തതെന്നും തടവുകാരെ തുറന്നുവിട്ട സാഹചര്യത്തിൽ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ് സൈദ് ഇബ്രാഹിം റൈസി ജുഡീഷ്യറി വാർത്ത സൈറ്റിൽ വ്യക്തമാക്കി.

ഇറാനിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 43 ആയി. കൂടാതെ 7161 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇറാൻ ആരോഗ്യ മാത്രാലയത്തിന്റെ വക്താവ് കൈയാനൗഷ് ജഹാൻപൗർ പറഞ്ഞു. ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കോടതി ഉൾപ്പടെ ഉള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയും, പൊതുപരിപാടികൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇറാനാണ്‌ രണ്ടാം സ്ഥാനത്ത്.