ഖത്തറിൽ 262 പേർക്ക് കൊറോണ വൈറസ്: എല്ലാവരും പ്രവാസികളെന്ന് റിപ്പോർട്ട്‌

ഖത്തറിൽ കൊറോണ വൈറസ് പടരുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്. 238 പേർക്ക് ഒരു ദിവസം കൊണ്ട് മാത്രം കൊറോണ വൈറസ് സ്ഥിതീകരിച്ചതായി റിപ്പോർട്ട്‌. സംശയത്തെ തുടർന്ന് നിരീക്ഷണത്തിലയിരുന്നവരാണ് ഇവരിൽ ഭൂരുഭാഗവും. ഇതോടെ ഖത്തറിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 262 ആയി ഉയർന്നു. ഇവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് റിപ്പോർട്ട്‌.

മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് കൊറോണ ബാധയുണ്ടെന്നു സ്ഥിതീകരിക്കുകയായിരുന്നു. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികാര്മാണെന്നും വേണ്ട രീതിയിലുള്ള ചികിത്സ നൽകുന്നുണ്ടെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. രോഗം സ്ഥിതീകരിച്ചവരെ പ്രത്യേകം പാർപ്പിച്ചിരിക്കുകയാണെന്നും പൊതുജനങ്ങളുമായിട്ട് ഇവർ സമ്പർക്കം നടത്തിയിട്ടില്ലെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.