കോവിഡ് 19: ഇറാനിൽ കുടുങ്ങി കിടക്കുന്ന 6000 പേരെ മൂന്നു ദിവസത്തിനകം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു

ഡൽഹി: കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങി കിടക്കുന്ന ആറായിരം പേരെ മൂന്നു ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ഇവരെ മൂന്നു ദിവസത്തിനകം മുംബൈയിൽ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന കഴിഞ്ഞാൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്ത രാജ്യമാണ് ഇറാൻ. കൊറോണ വൈറസ് ബാധിച്ചു 360 പേരിൽ കൂടുതൽ ആളുകൾ ഇറാനിൽ മരണപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് അടിയന്തിര ഇടപെടലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.