സൗദിയിലെ ഉംറ തീർത്ഥാടകരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ഉണ്ടാകുണ്ടാകുമെന്നു വി മുരളീധരൻ

ഡൽഹി: സൗദി ഉംറയിലെ തീർത്ഥാടകരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉടെനെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കൂടാതെ ഇറാനിൽ കുടുങ്ങി കിടക്കുന്ന മുന്നൂറോളം പേർ നാളെ മുംബൈയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർക്ക് മെഡിക്കൽ പരിശോധനയിൽ കൊറോണ വൈറസ് ഇല്ലെന്നും ഇന്ത്യയിലെത്തിയാൽ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ സംഘം ഉടനെ തന്നെ ഇറ്റലിയിൽ എത്തുമെന്നും റോമിൽ എത്തുന്ന മെഡിക്കൽ സംഘം മിലായിലേക്ക് പോകുമെന്നും അതിന് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സംഘത്തിന്റെ പരിശോധനകൾക്ക് ശേഷമായിരിക്കും രോഗം സ്ഥിതീകരിച്ചവരെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു