കൊറോണ സ്വർണ വിലയേയും ബാധിക്കുന്നു ; സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ സ്വർണ്ണവിലയിൽ വൻഇടിവ്. ഓഹരി വിപണിയും രൂപയുടെ മൂല്യത്തിൽ വന്ന കുറവിനും പിന്നാലെയാണ് സ്വർണ്ണവിലയിൽ ഈ ഇടിവ് സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിനു 1200 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഇപ്പോൾ സ്വർണ്ണം പവന് 30, 600 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 150 രൂപയോളം കുറഞ്ഞു 3825 രൂപയിലെത്തി. അടുത്ത നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത് 1720 രൂപയാണ്. അതെ സമയം ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓഹരി വിപണിയും നഷ്ടത്തിലാണ് ഓടുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 74.40 ആയി കുറയുകയും ചെയ്തു. വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്സ് 3000 പോയിന്റ് താഴോട്ടാകുകയും 29000 രൂപയിൽലെത്തുകയും ചെയ്തു. തുടർന്ന് 45 മിനിട്ടോളം വ്യാപാരം നിർത്തി വെയ്ക്കുകയും ചെയ്തു. രണ്ടു ദിവസംകൊണ്ട് 23.64 ട്രില്യൺ ഡോളർ നിക്ഷേപകർക്ക് നഷ്ടമായി. നിഫ്റ്റി 966 പോയിന്റ് കുറഞ്ഞു 8624 ൽ എത്തി.

അഭിപ്രായം രേഖപ്പെടുത്തു