കൊറോണ വൈറസിനെ സംയുക്തമായി പ്രതിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പാക്കിസ്ഥാൻ

ഡൽഹി: കൊറോണ വൈറസ് ലോകം മുഴുവൻ പടരുമ്പോൾ അതിനെ സംയുകതമായി പ്രതിരോധിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പാക്കിസ്ഥാൻ. വൈറസിനെ നേരിടാനുള്ള ശക്തമായ തന്ത്രങ്ങൾ ആവിഷ്കരിക്കാനും രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സാർക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തുടർന്ന് പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ജനസംഖ്യയുടെ ശതമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യയിലെ ജനങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ വേണ്ടകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.