ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു

കോവിഡ് 19 വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുന്നു. ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 83 ആയി ഉയർന്നു. ഇന്ന് രാവിലെ ഉത്തർപ്രദേശിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം ഉംറ തീർത്ഥാടനത്തിന് പോയി തിരിച്ചു വന്ന കർണ്ണാടക കുൽബർഗി സ്വദേശി വൈറസ് ബാധയേറ്റ് മരണപ്പെട്ടിരുന്നു. തുടർന്ന് കർണ്ണാടകയിൽ സർക്കാർ കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഷോപ്പിങ് മാളുകളും, പബ്ബ്കളും, ആളുകൾ കൂടുന്ന പരിപാടികൾക്കും, കല്യാണത്തിനും മറ്റും ആളുകൾ കൂടുന്നതിനുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ രാജസ്ഥാനിൽ നിന്നും ഡൽഹിയിൽ നിന്നും ഉള്ള ഓരോരുത്തർക്കും, കേരളത്തിലെ മൂന്നു പേർക്കും, ഉത്തർപ്രദേശിലെ അഞ്ചുപേർക്കും രോഗമുക്തി നേടാനായിട്ടുണ്ട്. ജനുവരി 17 മുതൽ ഇന്ത്യയിലെ വിവിധ ലാബുകളിലായി 6599 രക്തസാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞു. വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലും കനത്ത ജാഗ്രതാ നിർദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു