കൊറോണയെ തടയാൻ ഗോ മൂത്ര പാർട്ടി നടത്തി ഹിന്ദു മഹാസഭ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊറോണയെ തടയാൻ ഗോ മൂത്രം മതിയെന്ന വാദവുമായി ഹിന്ദു മഹാ സഭ രംഗത്ത്. കൊറോണയെ പ്രതിരോധിക്കാൻ ഗോ മൂത്രത്തിന് സാധിക്കുമെന്ന വാദമുയർത്തി ഗോ മൂത്ര പാർട്ടിയും ഹിന്ദുമഹാ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഗോമൂത്രം,പാൽ, നെയ് എന്നിവ ചേർത്ത പാനീയം ചടങ്ങിൽ ഇവർ കുടിക്കുകയും ചെയ്തു. കഴിഞ്ഞ 21 വർഷങ്ങളായി ഗോമൂത്രം കുടിക്കാറുണ്ടെന്നും കുളിക്കാനും ഉപയോഗിക്കുമെന്നും ഗോ മൂത്ര പാർട്ടിയിൽ പങ്കെടുത്ത ഹിന്ദു മഹാസഭ പ്രവർത്തകൻ ഒപ്രകാശ് പറഞ്ഞു. ഞങ്ങൾ അസുഖം വന്നാൽ ഇംഗ്ളീഷ് മരുന്നുകൾ ഉപയോഗിക്കാറില്ലെന്നും പകരം ഗോമൂത്രമോ ചാണകമോ ഉപയോഗിക്കാറെന്നും അയാൾ വ്യക്തമാക്ക.കൊറോണ വൈറസിനെതിരെ ഉണ്ടാക്കിയ ഗോമൂത്ര പാനീയം ചടങ്ങിൽ ഹിന്ദുമഹാസഭ നേതാവ് കുടിയ്ക്കുകയും ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുകയും ചെയ്തു.