അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു

ഡൽഹി: ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ ഡൽഹി കലാപത്തിനിടത്തിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ഷുഹൈബ്, ജാവേദ്, ഗുൽഫം, മുസ്തഫാബാദ് സ്വദേശിയായ അനസ് എന്നിവരെയാണ് കേസിൽ പിടികൂടിയത്. അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രാധാന പ്രതിയും ആം ആദ്മി പാർട്ടി കൗൺസിലറുമായ താഹിർ ഹുസൈനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അങ്കിത് ശർമ്മയെ കലാപത്തിനിടയിൽ താഹിർ ഹുസൈന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോവുകയും താലിബാൻ മോഡലിൽ 400 ലധികം തവണ കത്തികൊണ്ട് വയറ്റിലും നെഞ്ചിലും കുത്തിയിറക്കുകയും കുടൽമാല പുറത്തെടുത്തും കൊന്ന ശേഷം തിരിച്ചറിയാതെയിരിക്കാൻ മുഖത്തു ആസിഡ് ഒഴിക്കുകയും ചെയ്തു ശേഷം മൃതദേഹം സമീപത്തുള്ള അഴുക്ക് ചാലിൽ പ്രതികൾ നിക്ഷേപിക്കുകയായിരുന്നു. ഡൽഹി കലാപത്തിൽ ഐജി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയും, പോലീസ് കോൺസ്റ്റബിൾ രത്തൻലാലുമടക്കം 53 പേർ കൊല്ലപ്പെട്ടിരുന്നു.