കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരൻ മുങ്ങിയതിൽ മൂന്നാറിലെ റിസോർട്ട്കാരുടെ ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിലെ കെ.ടി.ഡി.സി ടി കൗണ്ടി റിസോർട്ടിൽ നിന്നും കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പൗരൻ പോയത് റിസോർട്ട് അധികൃതരുടെ ഗുരുതര വീഴ്ചയെന്നു ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കോവിഡ് വൈറസ് സ്ഥിതികരിച്ച ഇയാൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി മുങ്ങാൻ ശ്രമിക്കവേയാണ് പിടികൂടിയത്. തുടർന്ന് ഇയാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടാണ്‌ ബ്രിട്ടീഷ് പൗരന് കോറോണ വൈറസ് ഉണ്ടെന്നുള്ള കാര്യം സ്ഥിതീകരിച്ചത്.

ഇയാളുടെ പരിശോധന ഫലം വരുന്നതിനു മുൻപ് പോകാൻ അനുവദിച്ച റിസോർട്ട് അധികൃതരുടെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇവർ അറിയിക്കാതെയാണ് പോയതെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ റിസോർട്ട് അടയ്ക്കുകയും മാനേജരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് പൗരനും ഭാര്യയും മറ്റു 17 പെരുമടങ്ങുന്ന സംഘമാണ് ദുബായിലേക്ക് നെടുമ്പാശ്ശേരി എയർപോർട്ട്‌ വഴി കടക്കാനുള്ള ശ്രമം നടത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു